തിരുവനന്തപുരം: ലോക നിലവാരത്തിലുള്ള ജല സാഹസിക ടൂറിസം പദ്ധതി കോഴിക്കോട് ആരംഭിച്ചു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഉത്തരവാദിത്ത ടൂറിസം മിഷൻ YEW യൂത്ത് കോഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നാണ് ‘AVENTURA’ Beypore Surfing ക്ലബ്ബിന് രൂപം നൽകിയത്. ബേപ്പൂർ ഗോതീശ്വരം ബീച്ചിൽ ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്റർനാഷണൽ സർഫിങ് ലൈസൻസ് ലഭിച്ച വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഏത് പ്രായക്കാരെയും ഇവിടെ പരിശീലിപ്പിക്കും.
Read Also: സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം, സ്ക്രീൻ ലോക്ക് സംവിധാനം നടപ്പാക്കാനൊരുങ്ങി വാട്സ്ആപ്പ്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ലോക നിലവാരത്തിലുള്ള ജല സാഹസിക ടൂറിസം പദ്ധതി കോഴിക്കോട് ആരംഭിച്ചു.
ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഉത്തരവാദിത്ത ടൂറിസം മിഷൻ YEW യൂത്ത് കോഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നാണ് ‘AVENTURA’ Beypore Surfing ക്ലബ്ബിന് രൂപം നൽകിയത്.
ബേപ്പൂർ ഗോതീശ്വരം ബീച്ചിൽ ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു.
ഇന്റർനാഷണൽ സർഫിങ് ലൈസൻസ് ലഭിച്ച വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഏത് പ്രായക്കാരെയും ഇവിടെ പരിശീലിപ്പിക്കും.
Post Your Comments