Latest NewsKeralaNews

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് തരം പാനീയങ്ങൾ

അനാവശ്യമായ ശരീരഭാരം നമ്മളിൽ മിക്കവരെയും അലട്ടുന്ന ഒന്നാണ്. മാറി വരുന്ന ഭക്ഷണശീലവും ഫാസ്റ്റ് ഫുഡ് രീതികളും വ്യായാമമില്ലായ്മയും അമിതവണ്ണം ഉണ്ടാകുന്നതിന് കാരണമാകുന്നു. പ്രമേഹം, ഹൃദ്രോഗം, ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള ജീവിതശൈലി രോഗങ്ങൾ ഉണ്ടാക്കുന്നതിന് അമിതവണ്ണം വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് തരം പാനീയങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്…

ആദ്യം കുറച്ചു വെള്ളം ചൂടാക്കി അതിലേക്ക് കറുവപ്പട്ട ചേർക്കുക. വെള്ളത്തിൽ തേൻ ചേർക്കുന്നതിനു മുമ്പ് കുറഞ്ഞത് അര മണിക്കൂറെങ്കിലും തണുപ്പിക്കാൻ വയ്ക്കുക. തേനിൽ അടങ്ങിയിരിക്കുന്ന ശക്തമായ എൻസൈമുകളെ ചൂട് നിർജ്ജീവമാക്കുന്നു. തണുത്തു കഴിഞ്ഞ ശേഷം തേൻ കൂട്ടിചേർത്ത് ഈ പാനീയം കഴിക്കുക.

പ്രഭാതഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പ് ഇത് കുടിക്കുന്നത് മികച്ച ഗുണങ്ങൾ നൽകും. ഇത് പാനീയം നേരത്തെ തയ്യാറാക്കിവച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാാവുന്നതുമാണ്. സാൻ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എലികളിൽ നടത്തിയ ഒരു പഠനത്തിൽ തേനിന് ശരീരഭാരം കുറയ്ക്കാനും പൊണ്ണത്തടി കുറയ്ക്കാനും കഴിയുമെന്ന് അഭിപ്രായപ്പെടുന്നു. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ ചില ദോഷഫലങ്ങൾ കറുവപ്പട്ട കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുള്ള സ്വാധീനം ശരീരത്തെ ആത്യന്തികമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button