Latest NewsIndiaNews

ശ്രീനഗറിൽ 3 ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു

ജമ്മു കശ്മീർ: ശ്രീനഗറിൽ സായുധരായ മൂന്ന് ഹൈബ്രിഡ് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ ഷാൽതെങ്ങിൽ പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഭീകരനെ പിടികൂടുകയും ഇവരുടെ വാഹനത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയുമായിരുന്നു.

‘ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് നിന്ന് 03 എകെ റൈഫിളുകൾ, 02 പിസ്റ്റളുകൾ, 09 മാഗസിനുകൾ, 200 റൗണ്ടുകൾ എന്നിവയുൾപ്പെടെ മൂന്ന് ഹൈബ്രിഡ് ഭീകരരെ സൈന്യവും (2ആർആർ) ശ്രീനഗർ പൊലീസും അറസ്റ്റു ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്,’ കശ്മീർ സോൺ പോലീസ് ട്വിറ്ററിൽ അറിയിച്ചു.

ട്വിറ്ററിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരെ കൈവിടില്ല, ജോലി വാഗ്ദാനവുമായി ഈ മൈക്രോ ബ്ലോഗിംഗ് കമ്പനി

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ രാവിലെ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ ലഷ്‌കര്‍ ഇ തൊയ്ബ (എല്‍ഇടി) ഭീകരനെ വധിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹറയിലെ ചെക്കി ഡൂഡൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസും സൈനിക ഉദ്യോഗസ്ഥരും സംയുക്ത സംഘമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button