ട്വിറ്ററിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് ആശ്വാസവാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ കമ്പനിയായ കൂ. റിപ്പോർട്ടുകൾ പ്രകാരം, ഇലോൺ മാസ്ക് പിരിച്ചുവിട്ട ട്വിറ്റർ ജീവനക്കാർക്ക് അവസരം നൽകുമെന്നാണ് കൂ മേധാവി മായങ്ക് ബിദാവത്ക അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ മൈക്രോ ബ്ലോഗിംഗ് കമ്പനിയാണ് കൂ.
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ഏകദേശം 50 ശതമാനത്തോളം ജീവനക്കാരെയാണ് ട്വിറ്റർ പിരിച്ചുവിട്ടിരിക്കുന്നത്. കൂടാതെ, ചില ആഭ്യന്തര പ്രശ്നങ്ങൾ തുടർന്ന് 1,500 ജീവനക്കാർ രാജിയും സമർപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ പടിയിറങ്ങിയ ജീവനക്കാർക്കാണ് കൂ ജോലി വാഗ്ദാനം ചെയ്യുന്നത്.
Also Read: പൂജാ ബംപര്‍, 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കൂ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൈക്രോ ബ്ലോഗിംഗ് ആപ്പ് കൂടിയാണ്. ആദ്യ ഘട്ടത്തിൽ കന്നടയിൽ സേവനമാരംഭിച്ച കൂ പിന്നീട് ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഉൾപ്പെടെ പത്തോളം ഭാഷകളിലേക്ക് സേവനം വിപുലീകരിച്ചിട്ടുണ്ട്. ഏകദേശം അഞ്ച് കോടിയിലധികം ഉപഭോക്താക്കളാണ് കൂ ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ട്വിറ്ററിൽ നിൽക്കുന്ന വിവിധ സാമ്പത്തിക, ആഭ്യന്തര പ്രതിസന്ധികൾ കൂ ആപ്പിന് നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Post Your Comments