News

രഞ്ജിത്ത് ശങ്കർ ചിത്രം ഫോർ ഇയേഴ്‌സിലെ ‘എൻ കനവിൽ’ എന്ന ഗാനം പുറത്ത്

കൊച്ചി: രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഫോർ ഇയേഴ്‌സ്’ എന്ന ചിത്രത്തിലെ ‘എൻ കനവിൽ’ എന്ന ഗാനം പുറത്ത്. രഞ്ജിത്ത് ശങ്കർ ആദ്യമായി ഗാനരചന നിർവ്വഹിച്ച ഗാനത്തിന്റെ സംഗീതം നൽകിയിരിക്കുന്നത് ശങ്കർ ശർമ്മയാണ്. ചിത്രത്തിനായി അരുൺ ആലാട്ടും സോണി മോഹനും ചേർന്ന് ആലപിച്ചിരിക്കുന്ന ടൈറ്റിൽ സോങ് ആണ് പുറത്തുവന്നിട്ടുള്ളത്.

ചിത്രത്തിലെ ടൈറ്റിൽ സോങ്ങിന്റെ ഗാനരചന രണ്ടു മൂന്നു പേരെ ഏൽപ്പിച്ചെങ്കിലും താൻ ഉദ്ദേശിച്ച പൂർണ്ണത ലഭിക്കാത്തതിനാൽ, യാദൃശ്ചികമായാണ് ഗാനരചനയിലേക്കു രഞ്ജിത്ത് ശങ്കർ എന്ന സംവിധായകൻ എത്തുന്നത്. ‘എൻ കനവിൽ’ എന്ന ഗാനം കൂടാതെ ‘അകലെ ഹൃദയം’ എന്ന ഗാനവും ഈ ചിത്രത്തിനായി അദ്ദേഹം രചിച്ചിട്ടുണ്ട്. പ്രിയാ വാര്യരും സർജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫോർ ഇയേഴ്സ് നവംബർ 25ന് തിയേറ്ററുകളിലേക്കെത്തും.

രാഹുൽ ​ഗാന്ധി എംപിക്കെതിരെ വധ ഭീഷണി മുഴക്കി കത്തയച്ച കേസ്: രണ്ടു പേർ പിടിയിൽ

ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സാലു കെ തോമസ് ആണ്, എഡിറ്റർ- സംഗീത് പ്രതാപ്, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ്- തപസ് നായക്, മേക്കപ്പ്- റോണക്സ് സേവിയർ, വസ്ത്രാലങ്കാരം- രമ്യ സുരേഷ്, ആർട്ട്- സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ- അനൂപ് മോഹൻ എസ്, അസിസ്റ്റന്റ് ഡിഓപി- ഹുസൈൻ ഹംസ, ഡിഐ- രംഗ് റെയ്‌സ് മീഡിയ, വിഎഫ്എക്സ്- ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ- വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ- എൽദോസ് രാജു, സ്റ്റിൽ- സജിൻ ശ്രീ, ഡിസൈൻ- ആന്റണി സ്റ്റീഫൻ, പിആർഓ- പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button