
ഗാന്ധിനഗര്‍: വീട്ടമ്മയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച യുവാവ് അറസ്റ്റിൽ. കൈപ്പുഴ കുടിലില്‍ കവല ഭാഗത്ത് എട്ടുപാറയില്‍ അമല്‍ രാജിനെയാണ് (23) പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Read Also : അലക്ഷ്യമായി തിരിച്ച ബൈക്കിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി ബസിനടിയിൽപ്പെട്ട് മരിച്ച സംഭവം : യുവാവ് അറസ്റ്റിൽ
വീട്ടമ്മയെയും കുടുംബത്തെയും ഇയാള്‍ നിരന്തരം ശല്യം ചെയ്യുകയും വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് മുന്‍പ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു, ഇതേത്തുടര്‍ന്നുള്ള വിരോധത്തിലാണ് പ്രതി വീട്ടമ്മയെ വീട്ടില്‍ കയറി ആക്രമിച്ചത്.
തടയാന്‍ ശ്രമിച്ച വീട്ടമ്മയുടെ ഭര്‍ത്താവിനെയും ഇയാൾ ഭീഷണിപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്എച്ച്ഒ കെ. ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments