Latest NewsIndiaNewsCrime

ഓ​ട്ടോ​റി​ക്ഷ​യിൽ സ്ഫോ​ട​നം: യാ​ത്ര​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ നടത്തിയ റെ​യ്ഡി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു​വി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യ സ്ഫോ​ട​നവുമായി ബന്ധപ്പെട്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ഓട്ടോറിക്ഷ യാ​ത്ര​ക്കാ​ര​ന്‍റെ മൈ​സൂ​രു​വി​ലെ വീ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ പ്ര​ഷ​ർ കു​ക്ക​ർ ബോം​ബും, സ്ഫോ​ട​ക വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി. ശി​വ​മോ​ഗ സ്വ​ദേ​ശി ഷാ​രി​കി​ന്‍റെ വാ​ട​ക വീ​ട്ടി​ലാ​ണ് പോലീസ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

യു​എ​പി​എ കേ​സി​ലെ പ്ര​തി​യാ​യ ഷാ​രി​ക് വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് വീട് വാടകയ്ക്ക് എടുത്തതെന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്നു പ്രതികളെ കൂ​ടി പോ​ലീ​സ് തിരിച്ച​റി​ഞ്ഞി​ട്ടു​ണ്ട്. സ്ഫോ​ട​ന​ത്തിന് പിന്നിൽ ഭീ​ക​ര​വാ​ദി​ക​ളുടെ പ​ങ്കിനെക്കുറിച്ചുള്ള സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്.

ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകാന്‍ പോകുന്നു, മുന്നറിയിപ്പ്

വ​ൻ നാ​ശ​ന​ഷ്ടം സൃ​ഷ്ടി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് സ്ഫോ​ട​ന​മെ​ന്ന് ക​ർ​ണാ​ട​ക ഡി​ജി​പി പ്ര​വീ​ൺ സൂ​ദ് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ ഡ്രൈ​വ​റും യാ​ത്ര​ക്കാ​ര​നും മൊ​ഴി ന​ൽ​കാ​ൻ സാധിക്കാത്ത ആ​രോ​ഗ്യ​നി​ല​യി​ലാ​ണെ​ന്നും ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷം കൂ​ടു​ത​ൽ വിവര​ങ്ങ​ൾ പു​റ​ത്ത് വി​ടുമെന്നും ​ഡി​ജി​പി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button