അബുദാബി: യാസ് ബേ വാട്ടർഫ്രണ്ടിലേക്ക് വാട്ടർ ടാക്‌സി സർവ്വീസ് ആരംഭിച്ചു. വിനോദസഞ്ചാരികൾക്കും താമസക്കാർക്കും കാഴ്ചയുടെ പുതുവസന്തമൊരുക്കുന്ന യാത്രയാണിത്. യാസ് മറീന, അൽബന്ദർ ബീച്ച്, യാസ് ബേ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് വാട്ടർ ടാക്‌സി സർവ്വീസ് ആരംഭിച്ചത്. അബുദാബി പോർട്ട് ഗ്രൂപ്പ്, അബുദാബി മാരിടൈം, മിറൽ അസസ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
Read Also: ക്രിസ്റ്റഫറിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടു; ജോർജ് കൊട്ടാരക്കാനായി ഷൈൻ ടോം ചാക്കോ
എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജലഗതാഗത സേവനം വിപുലപ്പെടുത്തി വരുന്നതിന്റെ ഭാഗമായാണ് വാട്ടർ ടാക്‌സി സർവ്വീസ് ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വാട്ടർ ടാക്‌സി സർവ്വീസിന്റെ ടിക്കറ്റ് നിരക്ക് 5 ദിർഹമാണ്. 12 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യ യാത്ര ലഭിക്കും.
ആഴ്ചയിൽ 7 ദിവസം വാട്ടർ ടാക്‌സി സർവ്വീസ് നടത്തും. ഒരു സർവ്വീസ് ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും രണ്ടാമത്തെ സർവ്വീസ് വൈകിട്ട് 5 മുതൽ രാത്രി 11 വരെ വരെയുമാണുണ്ടാവുക.
Read Also: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയോടൊപ്പം നടന്ന് മേധാ പട്കർ: വിമർശനവുമായി പ്രധാനമന്ത്രി
Post Your Comments