പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് വീണ്ടും തിരിച്ചടി. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ സഹസ്ഥാപകനായ മോഹിത് ഗുപ്തയും രാജി സമർപ്പിച്ചിരിക്കുകയാണ്. ഇതോടെ, സൊമാറ്റോയിൽ നിന്നും രാജിവെക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. അപ്രതീക്ഷിതമായാണ് മോഹിത് ഗുപ്ത രാജി സമർപ്പിച്ചിരിക്കുന്നത്. ഇത് കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
കോവിഡ് മഹാമാരി കാലയളവിൽ സൊമാറ്റോയുടെ പ്രവർത്തനം കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ, കോവിഡിന്റെ ആശങ്കകൾ വിട്ടൊഴിഞ്ഞിട്ടും നഷ്ടത്തിൽ നിന്നും കരകയറാൻ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. നാല് വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് മോഹിത് ഗുപ്ത രാജിവെയ്ക്കുന്നത്. അതേസമയം, രാജിവെയ്ക്കാൻ ഉണ്ടായ കൃത്യമായ കാരണത്തെക്കുറിച്ച് കമ്പനി ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
Also Read: ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
അടുത്തിടെയാണ് സൊമാറ്റോയുടെ പുതിയ ഇനിഷ്യേറ്റീവ് തലവൻ രാഹുൽ ഗഞ്ചു തന്റെ സ്ഥാനം രാജിവെച്ചത്. തൊട്ടുപിന്നാലെ തന്നെ ഗ്ലോബൽ ഹെൽത്ത് വിഭാഗം വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ജാവറും രാജി സമർപ്പിച്ചു. ഇരുവരുടെയും പെട്ടെന്നുണ്ടായ രാജി കമ്പനിയുടെ പ്രവർത്തനത്തെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്.
Post Your Comments