അഞ്ചല്‍: അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. 2016 മുതല്‍ 21 വരെ വര്‍ഷങ്ങളില്‍ നടന്ന വാച്ചര്‍ നിയമനം ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം കോവിഡ് കാലത്തെ ചില പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വ്യാപക പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം വിജിലന്‍സ് സംഘം റേഞ്ച് ഓഫീസില്‍ റെയ്ഡ് നടത്തിയത്.
Read Also : യുവാവിനെ വനപാലകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി : സംഭവം ആര്യങ്കാവിൽ
അന്നത്തെ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെ എത്തിയ വിജിലന്‍സ് ആറരയോടെയാണ് റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങിയത്. പരാതിക്കിടയാക്കിയ സംഭവങ്ങളുടെ രേഖകള്‍ വിജിലന്‍സ് വിശദമായി പരിശോധിക്കുകയും ഇവയുടെ പകര്‍പ്പ് ശേഖരിക്കുകയും ചെയ്തു. ഈ രേഖകള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ ക്രമക്കേട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കുവെന്ന് പരിശോധനക്ക് നേതൃത്വം നല്കിയ വിജിലന്‍സ് സിഐ ജസ്റ്റിന് വ്യക്തമാക്കി.
രാഷ്ട്രീയ സമ്മര്‍ദ ഫലമായി നടന്ന വാച്ചര്‍ നിയമനങ്ങളും വാഹനങ്ങളുടെ ദുരുപയോഗവുമാണ് സംഘം അന്വേഷിക്കുന്നത്. അതേസമയം, വനം വകുപ്പ് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments