
മുക്കം: വില്ലേജ് ഓഫിസറുടെ വീട്ടില്‍ റെയ്ഡ്. വിജിലന്‍സ് സംഘമാണ് റെയ്ഡ് നടത്തിയത്. തിരൂര്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസിലെ സ്പെഷല്‍ വില്ലേജ് ഓഫിസര്‍ ബഷീറിന്റെ വീട്ടിലാണ് പരിശോധന നടന്നത്.
നോര്‍ത്ത് കാരശ്ശേരിയിലെ വീട് കൂടാതെ തിരൂരിലെ ഓഫിസിലും ഭാര്യയുടെ പേരില്‍ കോടഞ്ചേരിയിലുള്ള കടയിലും ഒരേ സമയമാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ പണവും രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.
കോഴിക്കോട് വിജിലന്‍സ് എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Post Your Comments