Latest NewsUAENewsInternationalGulf

ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ

ഉമ്മുൽ ഖുവൈൻ: ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ. 2022 ഡിസംബർ 1 മുതൽ 2023 ജനുവരി 6 വരെയാണ് ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. 50 ശതമാനം ഇളവാണ് ലഭിക്കുന്നത്. ഗുരുതര നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴയ്ക്ക് ഇളവ് ബാധകമല്ല.

Read Also: ‘എകെജി സെന്ററിലെ അടിമപ്പണിയും ലഹരി-ഗുണ്ടാ മാഫിയകള്‍ക്ക് വിടുപണി ചെയ്യലുമാണ് കേരള പോലീസിന്റെ ഇപ്പോഴത്തെ പണി’: സതീശൻ

ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിക്കുന്ന യുഎഇയിലെ രണ്ടാമത്തെ എമിറേറ്റാണ് ഉമ്മുൽ ഖുവൈൻ. അജ്മാൻ എമിറേറ്റിലും ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അജ്മാൻ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. നവംബർ 21 മുതൽ അടുത്ത വർഷം ജനുവരി 6 വരെ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പകുതി അടച്ചാൽ മതിയെന്ന് അജ്മാൻ പോലീസ് മേധാവി മേജർ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി അറിയിച്ചു.

ഈ മാസം 11 ന് മുൻപ് ലഭിച്ച ട്രാഫിക് പിഴകൾക്ക് മാത്രമാണ് ഇളവ്. ഗുരുതര നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴയ്ക്ക് ഇളവ് ബാധകമല്ല. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. 80 കിലോമീറ്ററിലധികമുള്ള പരമാവധി വേഗപരിധി സംബന്ധിച്ച നിബന്ധനകളുടെ ലംഘനം, ഓവർടേക്ക് ചെയ്യുന്നതിന് അനുമതിയില്ലാത്ത ഇടങ്ങളിൽ ട്രക്ക് ഡ്രൈവർമാർ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നതിന് ചുമത്തിയിട്ടുള്ള പിഴ തുകകൾ എന്നിവയ്ക്കും ഇളവ് ലഭിക്കില്ല.

Read Also: ദീർഘദൂര അന്താരാഷ്ട്ര വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ് ഉടൻ യാഥാർത്ഥ്യമാകും, മാറ്റങ്ങൾക്കൊരുങ്ങി എയർ ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button