എയർ ഇന്ത്യയുടെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ് ഉടൻ യാഥാർത്ഥ്യമാകും. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത മാസത്തോടെയാണ് പ്രീമിയം ഇക്കണോമി ക്ലാസുകൾ യാത്രക്കാർക്കായി നൽകുക. എയർ ഇന്ത്യയുടെ ചീഫ് കാംബെൽ വിൽസൺ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. കൂടാതെ, ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ വിപണി വിഹിതം 30 ശതമാനമാക്കി ഉയർത്താനും പദ്ധതിയിടുന്നുണ്ട്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വൈഡ്- ബോഡി, നാരോ- ബോഡി ഫ്ലൈറ്റ് വികസിപ്പിക്കാനും ആഗോള ശൃംഖലയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും എയർ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ, വർഷങ്ങളായി പ്രവർത്തിക്കാതിരുന്ന ഇരുപതോളം വിമാനങ്ങളുടെ പ്രവർത്തനം പുനസ്ഥാപിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെയും പണത്തിന്റെയും അഭാവം മൂലമാണ് വിമാനങ്ങൾ പ്രവർത്തിപ്പിക്കാതിരുന്നത്.
പ്രീമിയം ഇക്കോണോമി ക്ലാസുകൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ചില ഹ്രസ്വകാല പ്രവർത്തനങ്ങളും ഉടൻ പൂർത്തീകരിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. കാർപെറ്റുകൾ, കർട്ടനുകൾ, സീറ്റ് തലയണകൾ, കവറുകൾ എന്നിവ മാറ്റി സ്ഥാപിക്കുന്നതാണ് ഹ്രസ്വകാല പ്രവർത്തനങ്ങൾ.
Post Your Comments