തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ദുബായിൽ നിന്നും ix 540 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. 62,09,869 രൂപ മൂല്യമുള്ള 1201.60 ഗ്രാം സ്വർണ്ണം ഇവരിൽ നിന്നും പിടിച്ചെടുത്തു.
എയർ ഇന്റലിജൻസ് യൂണിറ്റ് തലവനും അസിസ്റ്റന്റ് കമ്മീഷണറുമായ ജയചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്.
അതേസമയം, വേസ്റ്റ് ബിന്നിൽ നിന്നും ഉപേക്ഷിച്ച നിലയിലും സ്വർണ്ണം പിടിച്ചെടുത്തിട്ടുണ്ട്. പേസ്റ്റ് രൂപത്തിലുള്ള സ്വർണ്ണം സാനിട്ടറി പാഡ് കൊണ്ട് മറച്ചുവെച്ച നിലയിലാണ് കണ്ടെത്തിയത്. നവംബർ 11 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 49 ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണം പിടികൂടിയിരുന്നു. കാസർഗോഡ് സ്വദേശിയായ മുഹമ്മദ് എന്ന യുവാവിൽ നിന്നാണ് സ്വർണ്ണം പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
ദുബായിൽ നിന്നും തിരുവനന്തപുരത്തെത്തിയ IX വിമാനത്തിലെ യാത്രക്കാരനായിരുന്നു മുഹമ്മദ്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്തിയത്.
Post Your Comments