COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 45 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 45 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 58 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 3 മരണങ്ങളാണ് ശനിയാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: റാ​ഗിങ്ങിനിടെ ഒന്നാം വർഷ വിദ്യാർത്ഥിയെക്കൊണ്ട് നിര്‍ബന്ധിച്ച് പെൺകുട്ടിയെ ചുംബിപ്പിച്ചു: അഞ്ച് വിദ്യാർത്ഥികൾ പിടിയിൽ

825,029 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 812,309 പേർ രോഗമുക്തി നേടി. 9,446 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 61 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്പുകളുടെ ഡൗൺലോഡിംഗിൽ വർദ്ധനവ്, കണക്കുകൾ പുറത്തുവിട്ട് ബാങ്ക് ഓഫ് ഇന്റർനാഷണൽ എക്സ്ചേഞ്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button