
ഹരിപ്പാട്: വൈദ്യുതി ബൾബുകൾ കൊണ്ട് അലങ്കരിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കണ്ടല്ലൂർ പഞ്ചായത്ത് എട്ടാം വാർഡിൽ കൊച്ചുപുരയ്ക്കൽ തറയിൽ നന്ദകുമാർ (22) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് വേലഞ്ചിറയ്ക്ക് പടിഞ്ഞാറ് ആനവിരുത്തിൽ കാവിനു സമീപമായിരുന്നു സംഭവം നടന്നത്. മണ്ഡലകാലത്ത് കുത്തിയോട്ടം അവതരിപ്പിക്കാറുള്ള സംഘത്തിലെ അംഗമായിരുന്ന നന്ദകുമാർ ഈ വർഷത്തെ അരങ്ങേറ്റത്തിനു മുന്നോടിയായി കുത്തിയോട്ട സ്ഥലം അലങ്കരിക്കുന്നതിനിടയിൽ ആണ് അപകടം സംഭവിച്ചത്.
Read Also : ഏറ്റവും പുതിയ അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക്, ഡിസ്ലൈക്ക് ബട്ടൺ ഒഴിവാക്കും
ഷോക്കേറ്റ് നിലത്തുവീണ നന്ദകുമാറിനെ ഉടൻ തന്നെ സുഹൃത്തുക്കൾ വേലഞ്ചിറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന്, കായംകുളം താലൂക്ക് ആശുപത്രിയിലേക്കു പോകും വഴിയാണ് മരണം സംഭവിച്ചത്.
മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് പരേതനായ രാധാകൃഷ്ണൻ. മാതാവ്: വിജയകുമാരി. രേവതി സഹോദരിയാണ്. സംസ്കാരം ഇന്നു നടക്കും.
Post Your Comments