കണ്ണൂർ: അസുഖം കണ്ടെത്തി കൃത്യം മൂന്നു വർഷമാകുമ്പോഴാണ് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻറെ മരണം സംഭവിച്ചത്. അർബുദങ്ങളിൽ ഏറ്റവും അപകടകാരിയായി കണക്കാക്കുന്ന പാൻക്രിയാറ്റിക് കാൻസറാണ് കോടിയേരിക്ക് പിടിപെട്ടത്. 2019ൽ ഒക്‌ടോബർ മാസത്തിൽ അതുവരെ പ്രമേഹ രോഗം മാത്രമുണ്ടായിരുന്ന കോടിയേരി പതിവ് പരിശോധനയിലാണ് അർബുദ സാദ്ധ്യത ഡോക്‌ടർ കണ്ടെത്തിയത്. ഡോക്‌ടർ രക്തപരിശോധന നിർദ്ദേശിച്ചു. പരിശോധനാ ഫലം വന്നപ്പോൾ രോഗം സ്ഥിരീകരിച്ചു.
ആദ്യ രാത്രിയിൽ പാർട്ടി സമ്മേളനത്തിന് പോയ കോടിയേരിയെക്കുറിച്ച് മനസ് തുറക്കുകയാണ് വിനോദിനി ഒരു ചാനലിൽ. അവരുടെ വാക്കുകളിങ്ങനെ, ആറു മക്കളിൽ രണ്ടാമത്തെ ആളായിരുന്നു ഞാൻ. കോടിയേരിയ്ക്ക് നാലു ചേച്ചിമാരാണ് ഉള്ളത്. ചേച്ചിമാരുടെ വിവാഹം കഴിഞ്ഞ് മക്കളുണ്ടായ ശേഷമാണ് അമ്മ കോടിയേരിയെ പ്രസവിച്ചത്. തങ്ങളുടെ വിവാഹത്തിന് ജാതകപ്പൊരുത്തമൊന്നും നോക്കിയിരുന്നില്ല. അച്ഛൻ വിളിച്ചാണ് വിവാഹ തീയതി പറയുന്നത്. തുടർന്ന് 15 ദിവസത്തെ അവധിക്ക് നാട്ടിൽ വരികയായിരുന്നു. വിവാഹം കഴിഞ്ഞ അന്ന് തന്നെ പാർട്ടി സമ്മേളനത്തിനു പോയി.
ഉറക്കമിളച്ച് കാത്തിരുന്നപ്പോൾ ചേച്ചിയാണ് ഇന്നിനി വരുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞത്. ഉറങ്ങിക്കോ എന്നും പറഞ്ഞു. അമ്മയാണ് അന്ന് കൂട്ടുകിടന്നത്. പിറ്റേന്ന് രാവിലെ ഒന്നും സംഭവിക്കാത്ത പോലെ കോടിയേരി വീട്ടിലെത്തി. അന്ന് വൈകീട്ട് തലശേരിയിൽ ടാക്കീസിൽ പോയി നവവരനൊപ്പം ‘അങ്ങാടി’ സിനിമ കണ്ടു. രണ്ട് മക്കൾ പിറന്ന ശേഷമാണ് പുതിയ വീട് വച്ച് താമസം മാറുന്നത്. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമായിരുന്നു ഇത്. ഒരു മുറിയും ഹാളും അടുക്കളയുമുള്ള വീടായിരുന്നു നിർമ്മിച്ചത്. അന്ന് മൂത്ത മകൻ ബിനോയിക്ക് മൂന്നര വയസും ബിനീഷിന് ഒരു വയസ് പൂർത്തിയാകുന്നതേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് മക്കൾ വളരുന്നതിനനുസരിച്ച് ഈ വീടും വളരുകയായിരുന്നു
Post Your Comments