രാജ്യത്ത് വിവിധ ഇന്റർനെറ്റ് അധിഷ്ഠിത കോളിംഗ് ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായം അടുത്തയാഴ്ച മുതൽ തേടിയേക്കും. പ്രധാനമായും വാട്സ്ആപ്പ്, ടെലഗ്രാം പോലെയുള്ള ഇന്റർനെറ്റ് അധിഷ്ഠിത സൗജന്യ കോളിംഗ്, മെസേജിംഗ് ആപ്പുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പൊതുജനാഭിപ്രായം തേടുന്നതുമായി ബന്ധപ്പെട്ട് ട്രായിയുടെ നേതൃത്വത്തിൽ കൺസൾറ്റേഷൻ രേഖ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.
നിലവിൽ, പല രാജ്യങ്ങളിലും ഇന്റർനെറ്റ് കോളിംഗിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് കോളിംഗ് സൗകര്യം ടെലികോം കമ്പനികളുടെ വരുമാനം നഷ്ടപ്പെടുത്തുവെന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നടപടി. ‘ഒരേ സേവനത്തിന് ഒരേ ചാർജ്’ ഏർപ്പെടുത്തണമെന്ന് ടെലികോം കമ്പനികൾ ദീർഘ കാലമായി സർക്കാറിനോട് ആവശ്യപ്പെടുന്നുണ്ട്. ടെലികോം കമ്പനികൾക്കുള്ളതുപോലെ ലൈസൻസ് ഫീസ്, മറ്റു ചട്ടങ്ങൾ എന്നിവ ഇന്റർനെറ്റ് കോളിംഗ് സംവിധാനത്തിനും ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
Also Read: സംസ്ഥാനത്ത് മദ്യവില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍: എതിർപ്പുമായി എക്‌സൈസ് വകുപ്പ്
Post Your Comments