രാജ്യത്തെ പ്രമുഖ മൂന്ന് വിമാന കമ്പനികളെ ഒരു കുടക്കീഴിൽ ലയിപ്പിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തമുള്ള എയർ ഏഷ്യ ഇന്ത്യ, വിസ്താര എന്നിവയെയും, ബജറ്റ് വിമാനമായ എയർ ഇന്ത്യ എക്സ്പ്രസിനെയും എയർ ഇന്ത്യയിൽ ലയിപ്പിക്കാനാണ് പദ്ധതിയിടുന്നത്. അതേസമയം, ലയനവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രതികരണങ്ങൾ ടാറ്റ ഗ്രൂപ്പ് നടത്തിയിട്ടില്ല.
2022 ന്റെ തുടക്കത്തിലാണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കുന്നത്. എയർ ഇന്ത്യയെ ഏറ്റെടുത്തതിന് പിന്നാലെ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി 300 നാരോ ബോഡി ജെറ്റുകൾ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിമാനങ്ങളുടെ എണ്ണം അഞ്ചിരട്ടിയാക്കാനും, അതുവഴി വിവിധ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനുമാണ് പദ്ധതി. നിലവിൽ, എയർ ഇന്ത്യയ്ക്ക് കീഴിൽ 113 വിമാനങ്ങൾ ഉണ്ട്.
Also Read: ഉപയോഗം കൂടിയ വൈകിട്ട് ആറുമുതല്‍ പത്തുമണി വരെയുള്ള സമയത്തെ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി കെഎസ്ഇബി
Post Your Comments