Latest NewsKeralaNews

ഉപയോഗം കൂടിയ വൈകിട്ട് ആറുമുതല്‍ പത്തുമണി വരെയുള്ള സമയത്തെ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി കെഎസ്ഇബി

രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള സമയത്ത് സാധാരണ നിരക്കും, 6 മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് കൂടിയ നിരക്കും രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെയുള്ള സമയത്ത് നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കുമാവും ഈടാക്കുക

 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടണമെന്ന ആവശ്യം ഉന്നയിച്ച് കെഎസ്ഇബി. ഉപയോഗം കൂടിയ വൈകിട്ട് ആറുമുതല്‍ പത്തുമണിവരെയുള്ള സമയത്തെ നിരക്ക് കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

Read Also: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനത്തിനു സജ്ജരാക്കും: മന്ത്രി വി. അബ്ദുറഹിമാൻ

പകല്‍ സമയം നിരക്ക് കുറയ്ക്കാനും ആലോചനയുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള സമയത്ത് സാധാരണ നിരക്കും, 6 മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് കൂടിയ നിരക്കും രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെയുള്ള സമയത്ത് നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കുമാവും ഈടാക്കുക. വൈദ്യുതി നിരക്കു കൂട്ടാന്‍ കഴിഞ്ഞ വര്‍ഷം ബോര്‍ഡ് റെഗുലേറ്ററി കമ്മിഷനെ സമീപിച്ച ഘട്ടത്തില്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചെങ്കിലും എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ ഉപേക്ഷിക്കുകയായിരുന്നു.

ആറുമുതല്‍ പത്തുമണിവരെയുള്ള സമയത്തെ നിരക്ക് കൂട്ടുമ്പോള്‍ ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗാര്‍ഹിക, വാണിജ്യ ഉപഭാേക്താക്കളെയാവും. ഇപ്പോള്‍ത്തന്നെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടാന്‍ ഇത് ഇടയാക്കിയേക്കും എന്ന ആശങ്കയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button