മലപ്പുറം: വിവാഹ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർച്ച നടത്തിയ പ്രതി പിടിയിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ താനാളൂർ സ്വദേശി ഷാജഹാൻ എന്ന മണവാളൻ ഷാജഹാനാണ് പോലീസിന്റെ പിടിയിലായത്. ആന്ധ്രയിലെ നല്ലചെരുവിലെ ഒളിസങ്കേതത്തിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. കൽപകഞ്ചേരിയിലെ വിവാഹ വീട്ടിൽ നിന്ന് 8 ലക്ഷം രൂപയും 15 പവൻ സ്വർണ്ണാഭരണവും കവർന്ന കേസിലാണ് പോലീസ് നടപടി.
കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി ഷാജഹാൻ ആണെന്ന് ഉറപ്പിച്ച പോലീസ് ഇയാൾക്കായി തെരച്ചിൽ ആരംഭിക്കുകയായിരുന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 50ൽ അധികം മോഷണക്കേസുകളിൽ ഷാജഹാൻ പ്രതിയാണ്.
വൺപ്ലസ് 10 പ്ലസ്: ഓഫർ വിലയിൽ വാങ്ങാൻ അവസരം
മോഷണ മുതൽ ഉപയോഗിച്ച് രാജ്യം മുഴുവൻ സഞ്ചരിച്ച് ആഡംബര ജീവിതം നയിച്ചുവരുന്നതാണ് മണവാളൻ ഷാജഹാന്റെ രീതിയെന്ന് പോലീസ് പറയുന്നു. കൈയിലെ പണം തീർന്നാൽ വീണ്ടും കേരളത്തിലെത്തി മോഷണം നടത്തും. തുടർന്ന്, അന്യ സംസ്ഥാനങ്ങളിൽ പോയി ഒളിവിൽ കഴിയാറാണ് പതിവ്. ഇയാൾക്ക് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഒളിസങ്കേതം ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments