
ഇരിട്ടി: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. രാജസ്ഥാന്‍ സ്വദേശി സോനു മഹാവീൻ (29) ആണ് പൊലീസ് പിടിയിലായത്. ഇരിട്ടി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
പുന്നാട് ടൗണില്‍ വില്‍പന നടത്തുന്നതിനായി കൊണ്ടുവന്ന 938 ഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
Read Also : ഇറാനില്‍ ഹിജാബ് പ്രതിഷേധം രാജ്യമെങ്ങും ആളിക്കത്തുന്നു, അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ച് ഭരണകൂടം
ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്.ഐ സുനില്‍ കുമാര്‍, ഗ്രേഡ് എസ്.ഐ മനോജ്കുമാര്‍, എസ്.ഐ ലിജിമോള്‍ എന്നിവരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments