ThiruvananthapuramLatest NewsKeralaNattuvarthaNews

രാത്രിയില്‍ ആയുധധാരികളായ എട്ടംഗ സംഘം വീട് അടിച്ചുതകര്‍ത്തു : വീട്ടമ്മയെയും ഗര്‍ഭിണിയായ യുവതിയെയും ആക്രമിച്ചതായി പരാതി

മൈലാടി സ്വദേശി അനില്‍കുമാര്‍ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് ആക്രമണം നടത്തിയത്

കാട്ടാക്കട: രാത്രിയില്‍ ആയുധങ്ങളുമായി ബൈക്കിലെത്തിയ എട്ടംഗ സംഘം വീട് അടിച്ചുതകര്‍ത്തതായി പരാതി. മൈലാടി സ്വദേശി അനില്‍കുമാര്‍ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് ആക്രമണം നടത്തിയത്. വീട്ടമ്മയെയും ഗര്‍ഭിണിയായ യുവതിയെയും സംഘം ആക്രമിച്ചു.

Read Also : ബാലയ്ക്ക് അവന്റെ മകളെ വേറൊരാൾ തൊടുകയും കിസ്സ് ചെയ്യുന്നതുമൊന്നും ഇഷ്ടമല്ല: ടിനി ടോം

കാട്ടാക്കട കുളത്തുമ്മല്‍ ഹയര്‍സെക്കൻഡറി സ്കൂളിനടുത്ത് വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം. മരുമക്കള്‍ എവിടെയെന്ന് അന്വേഷിച്ചായിരുന്ന സംഘമെത്തിയതെന്ന് അനില്‍കുമാര്‍ പറഞ്ഞു. അവര്‍ ഇവിടില്ലെന്ന് പറഞ്ഞതോടെ വീട്ടിലെ ടി.വിയും ഫര്‍ണിച്ചറുമൊക്കെ അടിച്ചുതകര്‍ത്തു. അനില്‍കുമാറിന്‍റെ ഗര്‍ഭിണിയായ മകള്‍ ഉള്‍പ്പെടെ വീട്ടിലുള്ളവരെയെല്ലാം ആക്രമിച്ചു.

ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ആണ് സംഘം മടങ്ങിയത്. ഇതിനിടെ നാട്ടുകാര്‍ വിവരമറിയിച്ചതിനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button