കോഴഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന് പിടിയില്‍. കോഴഞ്ചേരി ഈസ്റ്റ് കെഎസ്എച്ച്ബി കോളനിയില്‍ ബിജിത്താ(18)ണ് അറസ്റ്റിലായത്.
Read Also : വീണ്ടും കർഷക സമരം: അടുത്ത ഘട്ട സമരം നവംബർ 26 ന്, എല്ലാ രാജ്ഭവനുകളിലേക്കും മാർച്ച്
പെണ്‍കുട്ടിയെ പ്രണയം നടിച്ചു വശത്താക്കിയശേഷം വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുമായി ഇയാള്‍ ഒമ്പതുമാസമായി പരിചയത്തിലായിരുന്നു. പ്രണയം നടിച്ച് പല സ്ഥലങ്ങളിലും വാഹനങ്ങളില്‍ കൊണ്ടുപോയി ശാരീരികമായി ചൂഷണം ചെയ്തതായി പരാതിയിൽ പറയുന്നു.
ആറന്മുള പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സി.കെ. മനോജ്, എസ്ഐ അനിരുദ്ധന് തുടങ്ങിയവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments