ErnakulamKeralaNattuvarthaLatest NewsNews

വീ​ട്ടി​ലേ​ക്ക് ടോ​റ​സ് ഇ​ടി​ച്ചു ക​യ​റി : ഡ്രൈ​വർ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ

കു​ഴി​ക്കാ​ട് സ്വ​ദേ​ശി സ​ണ്ണി​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് വാ​ഹ​നം ഇ​ടി​ച്ചു ക​യ​റി​യ​ത്

കി​ഴ​ക്ക​മ്പ​ലം: വീ​ട്ടി​ലേ​ക്ക് ടോ​റ​സ് ഇ​ടി​ച്ചു ക​യ​റി അപകം. കു​ഴി​ക്കാ​ട് സ്വ​ദേ​ശി സ​ണ്ണി​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് വാ​ഹ​നം ഇ​ടി​ച്ചു ക​യ​റി​യ​ത്.

കു​ഴി​ക്കാ​ട് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ രാ​ത്രി 10 ഓ​ടെ​യാ​ണ് സംഭവം. എ​ഫ്എസിടിയി​ൽ ലോ​ഡ് ഇ​റ​ക്കി തി​രി​ച്ചു പോ​കു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്നു ഡ്രൈ​വ​റെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പൊലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Read Also : യൂണിയൻ ബാങ്കും ടാറ്റ പവർ സോളാറും കൈകോർക്കുന്നു, പുതിയ മാറ്റങ്ങൾ അറിയാം

നി​ര​വ​ധി വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​ള​രെ വേ​ഗ​ത​യി​ൽ ഈ ​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ആർക്കും പരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button