Latest NewsNewsIndiaEntertainmentKollywood

വിവാഹ അഭ്യൂഹങ്ങൾക്ക് മറുപടി : ‘ഭർത്താവിനെ’ പരിചയപ്പെടുത്തി തമന്ന!!

സ്വയം പുരുഷനായി വേഷമിട്ട് എത്തുകയായിരുന്നു താരം

തെന്നിന്ത്യയിലെ താര സുന്ദരി തമന്ന ഭാട്ടിയ അരുൺ ഗോപി ഒരുക്കുന്ന ദിലീപ് ചിത്രമായ ബാന്ദ്രയിലൂടെ മലയാളത്തിലേയ്ക്ക് എത്തുകയാണ്. തമന്ന വിവാഹിതയാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവ വ്യവസായിയാണ് വരനെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് തമന്ന.

read also: അവൾ ആത്മാവായി തിരിച്ചുവന്ന് കൊലപാതകിയെ 70 കഷണങ്ങളാക്കി മുറിക്കണം: രാം ഗോപാല്‍ വര്‍മ്മ

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തമന്ന വിവാഹ വാർത്തകൾക്ക് മറുപടി നൽകിയത്. ‘ഭർത്താവിനെ’ പരിചയപ്പെടുത്തുന്നു എന്ന് തലക്കെട്ട് നൽകിയ വീഡിയോ ഇൻസ്റ്റ സ്റ്റോറിയിൽ തമന്ന പങ്കുവച്ചു. സ്വയം പുരുഷനായി വേഷമിട്ട് എത്തുകയായിരുന്നു താരം വീഡിയോയിൽ.

തമന്ന ഭാവിവരനെ പരിചയപ്പെടുത്തുന്നത് കാത്തിരുന്ന ഗോസിപ്പുകാർക്ക് കുറിക്കു കൊള്ളുന്ന മറുപടിയായിരുന്നു ഈ പോസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button