ന്യൂഡൽഹി: ശ്രദ്ധ വാക്കർ വധക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒന്നിനു പുറകെ ഒന്നായി പുറത്തുവരുന്നത്. ശ്രദ്ധ വാക്കറിനെ അവളുടെ പങ്കാളിയായ അഫ്താബ് അമിൻ പൂനാവാല കൊലപ്പെടുത്തിയ ദിവസം, അതായത് മെയ് 18 ന് ശ്രദ്ധയുടെ ഫോണിൽ നിന്നും അവളുടെ സുഹൃത്തിന് ഒരു സന്ദേശമയച്ചിരുന്നു. ‘ഡ്യൂഡ് ഒരു കാര്യം പറയാനുണ്ട്. ഞാൻ കുറച്ച് തിരക്കിലാണ്’ എന്നായിരുന്നു സന്ദേശം.
അവളുടെ സന്ദേശത്തിന് മറുപടിയായി, ശ്രദ്ധയുടെ സുഹൃത്ത് ‘എന്താണ് വാർത്ത’ എന്ന് ചോയിച്ചെങ്കിലും ശ്രദ്ധ ഇതിന് മറുപടി നൽകിയില്ല. ഇതോടെ, സെപ്തംബർ 24 ന് അവളുടെ സുഹൃത്ത് വീണ്ടും ശ്രദ്ധയ്ക്ക് മെസേജ് അയച്ചിരുന്നു. ‘നീ എവിടെയാണ്? നീ സുരക്ഷിതയാണോ’ എന്നായിരുന്നു സുഹൃത്ത് ചോദിച്ചത്. ശ്രദ്ധ തന്റെ സുഹൃത്തിനോട് പങ്കുവെക്കാൻ ആഗ്രഹിച്ച ‘വാർത്ത’ എന്തായിരുന്നു എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ശ്രദ്ധ കൊല്ലപ്പെട്ടതിനാൽ, എന്താണ് അവൾ പറയാൻ ഉദ്ദേശിച്ച വാർത്ത എന്ന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ശ്രദ്ധയെ കാണാതായതോടെ ശ്രദ്ധയുടെ മറ്റൊരു സുഹൃത്ത് ശ്രദ്ധ എവിടെയാണെന്ന് അന്വേഷിക്കുകയും അഫ്താബിനെ വിളിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. കൊലപാതകത്തിന് ശേഷം ജൂൺ വരെ ശ്രദ്ധയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്‌തിരുന്നുവെന്നും അവളുടെ ക്ഷേമത്തെക്കുറിച്ചുള്ള സംശയങ്ങൾ ഒഴിവാക്കാനും അവളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും കണ്ണിൽ അവളെ ജീവനോടെ നിലനിർത്താനുമാണ് താൻ ശ്രമിച്ചതെന്നും അഫ്താബ് പോലീസിനോട് പറഞ്ഞു.
Post Your Comments