Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

എന്റെ ജീവിതമാണ്, എന്റെ ശരീരമാണ്, എന്റെ വസ്ത്രധാരണ ശൈലിയാണ്, മറ്റാര് എന്ത് പറഞ്ഞാലും എനിക്ക് വിഷയമല്ല’: പ്രിയ വാര്യര്‍

കൊച്ചി: ‘ഒരു അഡാറ് ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ യുവനടിയാണ് പ്രിയ വാര്യര്‍. സിനിമയിൽ എന്നപോലെ സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. പ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം ഉടനടി തരംഗമാകാറുണ്ട്. അതീവ ഗ്ലാമറസായുള്ള പ്രിയയുടെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയുണ്ടെങ്കിലും താരത്തെ വിമര്‍ശിക്കുന്നവരുടെ എണ്ണവും കുറവല്ല.

ഇപ്പോള്‍ തനിയ്ക്ക് എതിരെ നടക്കുന്ന സൈബര്‍ ബുള്ളിയിംഗിനെ കുറിച്ചും വീട്ടുകാര്‍ തനിക്ക് നല്‍കുന്ന പിന്തുണയെ കുറിച്ചും തുറന്നു പറയുകയാണ് താരം. 23 വയസുണ്ടെങ്കിലും വീട്ടുകാര്‍ക്ക് താന്‍ ഇപ്പോഴും ബേബിയാണെന്ന് പ്രിയ വാര്യര്‍ പറയുന്നു.

റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
പ്രിയ വാര്യരുടെ വാക്കുകൾ ഇങ്ങനെ;

‘എന്റെ ജീവിതമാണ്, എന്റെ ശരീരമാണ്, എന്റെ വസ്ത്രധാരണ ശൈലിയാണ്. അതില്‍ മറ്റാര് എന്ത് പറഞ്ഞാലും അതൊന്നും എനിക്ക് വിഷയമല്ല. സിനിമ മേഖല മോശമാണെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. സുഹൃത്തുക്കള്‍ പോലും പറഞ്ഞിട്ടുണ്ട്. എന്നാല്‍, എല്ലാ സ്വപ്‌നങ്ങള്‍ക്കും പിന്തുണ നല്‍കിയതും സൈബര്‍ ബുള്ളിയിംഗ് നടക്കുമ്പോള്‍ കൂടെ നിന്നതും അച്ഛനും അമ്മയുമാണ്.

നെഗറ്റീവ് ട്രോളുകളും കമന്റുകളുമൊക്കെ കണ്ട് അമ്മയ്ക്ക് വിഷമമാകാറുണ്ട്. തായ്‌ലന്‍ഡില്‍ നിന്നുള്ള ചിത്രങ്ങള്‍, അമ്മയാണ് അത് ക്ലിക്ക് ചെയ്തത് എന്ന് തോന്നുന്നു. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയോ തന്റെ ഫാമിലിയെയോ സുഹുത്തുക്കളെയോ ബാധിക്കാത്തിടത്തോളം കാലം ആര് എന്തൊക്കെ പറഞ്ഞാലും അതൊന്നും ബാധിക്കില്ല,’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button