വൃശ്ചികപ്പുലരിയില്‍ ശബരിമല ദര്‍ശനത്തിന് വന്‍തിരക്ക്. ഇന്നലെ ചുമതലയേറ്റ മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയാണ് ഇന്ന് പുലര്‍ച്ചെ നട തുറന്നത്. മണ്ഡലകാല പുജകള്‍ക്കും നെയ്യഭിഷേകത്തിനും തുടക്കമായി. കോവിഡ് നിയന്ത്രണങ്ങളില്ലാതെയുള്ള തീര്‍ത്ഥാടനമായതിനാല്‍ ആദ്യ ദിനങ്ങളില്‍തന്നെ വന്‍ഭക്തജനത്തിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
ഇന്നലെ പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ മേല്‍ശാന്തി അഗ്‌നി പകര്‍ന്നതോടെ തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല കാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും.2023 ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ഥാടനകാലം പൂർത്തിയാക്കി ജനുവരി 20ന് നടയടയ്ക്കും.
Post Your Comments