പ്രണയത്തിന് മുന്നിൽ പ്രായവ്യത്യാസമോ ദേശവ്യത്യാസമോ ഒന്നും പ്രണയത്തിന് മുന്നിൽ തടസമാകാറില്ല. ഇക്കാലത്തും അത്തരത്തിൽ വ്യത്യസ്തമായ പ്രണയകഥകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, പാകിസ്ഥാനിൽ ഒരു 70കാരൻ 19കാരിയെ പ്രണയിച്ചു വിവാഹം കഴിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. സയ്യിദ് ബാസിത് അലിയുടെ യൂട്യൂബിലെ മറ്റൊരു പ്രണയകഥ വീണ്ടും ഇന്റർനെറ്റിൽ ആളുകളുടെ ശ്രദ്ധ ആകർഷിക്കുകയാണ്. പാക്കിസ്ഥാനിലെ നിരവധി അദ്വിതീയ ദമ്പതികളുടെ പ്രണയകഥകൾ സയ്യിദ് ബാസിത് അലി ആണ് യൂട്യൂബിൽ പങ്കുവെച്ചത്.
അദ്ദേഹത്തിന്റെ മിക്ക വീഡിയോകളിലും, പ്രായവ്യത്യാസമുള്ള ദമ്പതികളെയാണ് അവതരിപ്പിക്കാറുള്ളത്. ഇത്തവണ, 19 കാരിയെ വിവാഹം കഴിച്ച 70 വയസ്സുള്ള പാക്കിസ്ഥാനിലെ ബാബയുടെ കഥയാണ് സയ്യിദ് ബാസിത് അലി പറയുന്നത്. 19 കാരിയായ യുവതിയുടെയും 70 വയസ്സുള്ള പുരുഷന്റെയും അതുല്യ പ്രണയകഥ ജനശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. “അദ്ദേഹം ഹൃദയംകൊണ്ട് വളരെ ചെറുപ്പമാണ്” അതുകൊണ്ടാണ് പ്രായം നോക്കാതെ പ്രണയിക്കാനും വിവാഹം കഴിക്കാനും തയ്യാറായതെന്ന് ഷുമൈല അലി പറഞ്ഞു. പ്രഭാത സവാരിക്കിടെയാണ് തങ്ങൾ കണ്ടുമുട്ടിയതെന്ന് ലിയാഖത്ത് അലിയും (70), ഷുമൈല അലിയും (19) പറഞ്ഞു.
ലാഹോറിൽ ദിവസേനയുള്ള പ്രഭാത നടത്തത്തിനിടെയാണ് ഷുമൈലയെ കണ്ടുമുട്ടിയതെന്ന് അലി പറഞ്ഞു. ആദ്യ കാഴ്ചയിൽ തന്നെ ഷുമൈലയെ അലിക്ക് ഇഷ്ടമായി. അതുകൊണ്ടുതന്നെ ഷുമൈലയെ ആകർഷിക്കാൻ എന്തെങ്കിലും ചെയ്യാൻ അലി ആഗ്രഹിച്ചു, അങ്ങനെ ഒരു ദിവസം രാവിലെ നടക്കുന്നതിനിടയിൽ ഷുമൈലയുടെ പിന്നാലെയെത്തി ഒരു പാട്ട് പാടാൻ അദ്ദേഹം തീരുമാനിച്ചു. പ്രഭാത സവാരിക്കിടെയുള്ള ലിയാഖത്തിന്റെ ഈ പാട്ട് ഷുമൈലയുടെ മനം കവരുകയായിരുന്നു. അങ്ങനെ അവർ പരസ്പരം സംസാരിക്കാനും പ്രണയിക്കാനും തുടങ്ങി.
പ്രണയം കലശലായതോടെ, വിവാഹത്തിലേക്ക് കടക്കുകയായിരുന്നു. 49 വയസ്സിന്റെ വ്യത്യാസം ദമ്പതികൾക്ക് ഒരു പ്രശ്‌നമായിരുന്നില്ല, കാരണം അവർ വിവാഹിതരായതിന്‍റെ സന്തോഷത്തിലാണ്. അതിനെ കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട് ചോദിച്ചപ്പോൾ ഷുമൈല പറഞ്ഞു, “പ്രണയത്തിന് പ്രായമില്ല, അത് സംഭവിക്കും.” എന്നാൽ അവളുടെ മാതാപിതാക്കൾക്ക് വിവാഹ കാര്യത്തിൽ എതിർപ്പ് ഉണ്ടായിരുന്നു, പക്ഷേ അലിയോടുള്ള അവളുടെ അഗാധ സ്നേഹത്തിന് മുന്നിൽ ആ എതിർപ്പുകൾ അലിഞ്ഞ് ഇല്ലാതായി. “എന്റെ മാതാപിതാക്കൾ ആദ്യം എതിർത്തു, പക്ഷേ ഞങ്ങൾക്ക് അവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു,” ഷുമൈല കൂട്ടിച്ചേർത്തു.
Post Your Comments