തൃശൂര്‍: കമിതാക്കള്‍ ചുമരില്‍ പേരുകളെഴുതി വൃത്തികേടാക്കുന്നതിനെ തുടര്‍ന്ന് വടക്കുംനാഥ ക്ഷേത്രം തെക്കേ ഗോപുരനടക്ക് ഗ്രില്ലിട്ട് ദേവസ്വം ബോര്‍ഡ്. പുരാവസ്തു മൂല്യമുളള നിര്‍മ്മിതിയിലാണ് കല്ലുകൊണ്ട് പേരെഴുതി വൃത്തികേടാക്കിയിരിക്കുന്നത്. പലതവണ പറഞ്ഞിട്ടും കാര്യമുണ്ടാകാത്തതിനെ തുടർന്നാണ് ദേവസ്വത്തിന്റെ നടപടി. സ്വഭാവ വൈകൃതമെന്ന് ഇതിനെ പറയേണ്ടി വരുമെന്ന് ദേവസ്വം മാനേജർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഒന്നര വര്‍ഷത്തോളമായി ഇങ്ങനെ എഴുതാന്‍ തുടങ്ങിയിട്ട്. ചരിത്ര പ്രാധാന്യമുളള ക്ഷേത്രം വികൃതമാക്കുന്നത് മാനസികരോഗമല്ലാതെ വേറെ എന്താണെന്ന് ദേവസ്വം മാനേജര്‍ പി കൃഷ്ണ കുമാർ ചോദിച്ചു. തൃശൂര്‍ പൂരം നടക്കുമ്പോള്‍ എടുത്തുമാറ്റാനാകുന്ന തരത്തിലാണ് ഗ്രില്ല് സ്ഥാപിച്ചിട്ടുളളത്. ദേവസ്വം അംഗങ്ങളും, പൊലീസും, സുരക്ഷാ ജീവനക്കാരും പറഞ്ഞിട്ടും ചുമരില്‍ എഴുതുന്നത് നിര്‍ത്താതെ വന്നതോടെയാണ് ഗ്രില്ലിടാന്‍ തീരുമാനിച്ചത്.
Post Your Comments