KeralaLatest NewsNewsIndia

‘എങ്ങും മികച്ച സ്വീകാര്യത’: രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സി.പി.എം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സി.പി.എം ദേശീയ നേതൃത്വം. യാത്രയ്ക്ക് തെക്കേ ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി പറയുന്നു. കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് ഈ പരാമർശം. ഭാരത് ജോഡോ യാത്രയെ നേരത്തെ സി.പി.എം കേരളാ നേതാക്കൾ വിമർശിച്ചിരുന്നു. എന്നാൽ, സി.പി.എമ്മിന്റെ ദേശീയ നേതൃത്വത്തിന് വിപരീത അഭിപ്രായമാണുള്ളത്.

‘രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരിയിൽ നിന്നും ശ്രിനഗർ വരയുള്ള നൂറ്റമ്പത് ദിവസത്തെ ഭാരത് ജോഡോ യാത്രക്ക് തെക്കെ ഇന്ത്യയിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇനി ബി.ജെ.പിക്ക് കൂടുതൽ സ്വാധീനമുള്ള പ്രദേശങ്ങളിലെ ജനങ്ങളിൽ നിന്നും യാത്രക്ക് ഏത് രീതിയിലുള്ള പ്രതികരണമാകും ലഭിക്കുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്’, ഇങ്ങനെയാണ് റിപ്പോർട്ടിലുള്ളത്.

ഭാരത് ജോഡോ യാത്രയെ കണ്ടെയ്നർ യാത്രയെനായിരുന്നു എം സ്വരാജ്, എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ പരിഹസിച്ചത്. യാത്രയുടെ കൂടുതൽ ദിവസങ്ങൾ കേരളത്തിലാണെന്നതിനെയും സി.പി.എം രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. എന്നാൽ കേരള നേതാക്കളുടെ വിമർശനങ്ങളൊന്നും കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലില്ലെന്നതാണ് ശ്രദ്ധേയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button