രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്കിലെ ഓഹരികൾ വിറ്റഴിച്ച് കേന്ദ്രസർക്കാർ. ഡിസ്ഇൻവെസ്റ്റ്മെന്റ് പദ്ധതി പ്രകാരമാണ് കേന്ദ്രസർക്കാർ ഓഹരികൾ വിറ്റഴിച്ചത്. ആക്സിസ് ബാങ്കിലെ ഒന്നര ശതമാനത്തോളം ഓഹരികൾ വിറ്റഴിച്ചതിലൂടെ 3,839 കോടി രൂപയുടെ നേട്ടമാണ് സർക്കാർ കൈവരിച്ചിരിക്കുന്നത്. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സ്പെസിഫൈഡ് അണ്ടർടേക്കിംഗ് മുഖാന്തരം കഴിഞ്ഞാഴ്ചയാണ് ആക്സിസ് ബാങ്കിലെ ഓഹരികൾ കേന്ദ്രം വിറ്റത്.
ഒരു ഓഹരിക്ക് 830.63 രൂപ എന്ന നിരക്ക് നിശ്ചയിച്ച ശേഷമാണ് കേന്ദ്രസർക്കാർ ഓഹരികൾ വിറ്റഴിച്ചത്. ഓഹരി വിൽപ്പനയിലൂടെ കിട്ടിയ തുകയുടെ വിവരങ്ങൾ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ്(ദിപം) സെക്രട്ടറി തുഹിൻ കണ്ട പാണ്ഡേയാണ് വെളിപ്പെടുത്തിയത്. ഈ വർഷം വിവിധ തരത്തിലുള്ള ആസ്തികൾ വിറ്റഴിച്ചതിലൂടെ 28,383 കോടി രൂപയാണ് ദിപം സമാഹരിച്ചിരിക്കുന്നത്.
Also Read: മുട്ട ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നവർ അറിയാൻ
Post Your Comments