വിഴിഞ്ഞം: തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വിഴിഞ്ഞം ആശുപത്രി റോഡ് മുക്കോല വിളവീട്ടിൽ വൈ. റോബിൻസനെ (81) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെക്രട്ടേറിയറ്റിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി റിട്ടയർ ചെയ്തയാളാണ്.
Read Also : തെക്കേ ഗോപുരനടയില്‍ പേരെഴുതി കാമുകി കാമുകന്മാര്: സഹികെട്ട് ഗ്രില്ലിട്ട് ദേവസ്വം
ഇന്നലെ വൈകുന്നേരം ആണ് റോബിൻസനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന്, അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്, നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് കോവളം പൊലീസ് പറഞ്ഞു.
കോവളം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: രമേഷ് ബാബു, സന്തോഷ് ബാബു. മരുമക്കൾ: അജിതാ ദേവി, രാഖി.
Post Your Comments