തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്. ഓപ്പറേഷന് പഞ്ച് കിരണിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കെെക്കൂലി പണവുമായി ഏജന്റുമാരെ വിജിലന്‍സ് പിടികൂടി.
read also: താരൻ അകറ്റാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ
വിവിധ ജില്ലകളില്‍ നിന്നായി 1.5 ലക്ഷത്തോളം രൂപ വിജിലൻസ് പിടിച്ചെടുത്തു. മട്ടാഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് 6,240 രൂപയ്ക്ക് പുറമേ ഒരു കുപ്പി വിദേശമദ്യവും പിടികൂടി. ആലപ്പുഴയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ കെെക്കൂലിപ്പണം പുറത്തേക്ക് വലിച്ചെറിഞ്ഞതായും റിപ്പോർട്ട്.
Post Your Comments