ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാസ്‌വേഡ് ‘123456’ ആണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യക്കാർക്ക് പ്രിയമുള്ള പാസ്‌വേഡിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ‘password’ ആണ് ഇന്ത്യക്കാരുടെ ജനപ്രിയ പാസ്‌വേഡ്. ദുർബലമായതും എളുപ്പത്തിലുമുള്ള ഇത്തരം പാസ്‌വേഡ് ഉപയോഗിക്കുന്നത് ഹാക്കിംഗ് സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
നോഡ്പാസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 35 ലക്ഷത്തോളം ജനങ്ങളാണ് ‘password’ എന്ന പാസ്‌വേഡ് ഉപയോഗിക്കുന്നത്. കൂടാതെ, തൊട്ടുപിന്നിലായി ഇന്ത്യക്കാർ ഉപയോഗിക്കുന്ന മറ്റൊരു പാസ്‌വേഡാണ് ‘Bigbasket’. 2022 ലും ജനങ്ങൾ സുരക്ഷിതമായ പാസ്‌വേഡുകൾ ഉപയോഗിക്കാൻ വിമുഖത കാണിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിലുള്ള പാസ്‌വേഡുകൾ തകർക്കാൻ ഹാക്കർമാർക്ക് കുറഞ്ഞ സമയം മാത്രമാണ് ആവശ്യമായി വരുന്നത്.
Also Read: കോൾ വരുമ്പോൾ ഇനി വിളിക്കുന്നയാളുടെ പേരും കാണാം, പുതിയ സംവിധാനം ഉടൻ നടപ്പാക്കാനൊരുങ്ങി ട്രായ്
ലോകത്തിലെ ഭൂരിഭാഗം ആൾക്കാരും ഉപയോഗിക്കുന്ന സാധാരണമായ പാസ്‌വേഡുകൾ 12345, bigbasket, password, 12345678, 123456789, pass@123, 1234567890, anmol123, abcd1234, googledummy ഇവയാണ്. ഈ പാസ്‌വേഡുകൾ ആയിരക്കണക്കിന് ജനങ്ങളാണ് ഉപയോഗിക്കുന്നത്.
Post Your Comments