KeralaLatest NewsNews

ഓർഡർ ചെയതത് ഹോം തീയേറ്റർ; കിട്ടിയത് ഇഷ്ടികക്കട്ട, പരാതി നൽകാനെത്തിയപ്പോൾ പോലീസുകാർ കളിയാക്കി തിരിച്ചയച്ചെന്ന് ആരോപണം

തൃശ്ശൂർ: ഓൺലൈനായി ഹോം തീയേറ്റർ ഓർഡർ ചെയ്ത ആൾക്ക് ലഭിച്ചത് ഇഷ്ടിക കട്ടകൾ ലഭിച്ചതായി പരാതി. പാടുക്കാട് കുന്നമ്പിള്ളി വീട്ടിൽ സുധീന്ദ്രനാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. ഈ മാസം എട്ടാം തിയതിയാണ് പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയുടെ ഓഫർ കണ്ട് സുധീന്ദ്രൻ ഹോം തീയേറ്റർ ഓർഡർ ചെയ്തത്. 2450 രൂപയ്‌ക്ക് ഹോം തീയേറ്റർ ഓർഡർ ചെയ്ത ഇയാള്‍ ഈ പണം മുൻകൂറായി അടയ്‌ക്കുകയും ചെയ്തിരുന്നു.

തുടർന്ന് കമ്പനിയിൽ നിന്ന് വന്ന പാഴ്‌സൽ തുറന്ന് നോക്കിയപ്പോഴാണ് പെട്ടിയുടെ അകത്ത് ഒരു ഇഷ്ടിക മൂന്നായി പൊട്ടിച്ച് പാക്ക് ചെയ്തതായി കണ്ടെത്തിയത്.

തുടർന്ന് തട്ടിപ്പിനെ കുറിച്ച് പരാതി നൽകാനായി വിയ്യൂർ സ്റ്റേഷനിലെത്തിയെങ്കിലും ഒരു മണിക്കൂറോളം അവിടെ ഇരുത്തിയ ശേഷം പോലീസുകാർ കളിയാക്കി പരാതി സ്വീകരിക്കാതെ തിരിച്ചയച്ചെന്നും സുധീന്ദ്രൻ ആരോപിച്ചു. തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയെന്നും സുധീന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button