Latest NewsIndiaNews

വൃക്ക തട്ടിപ്പ്: ചികിൽസയ്‌ക്കെത്തിയ യുവതിയുടെ വൃക്കകൾ ഡോക്ടർ നീക്കം ചെയ്തു, പകരം ഡോക്ടറുടെ വൃക്ക വേണമെന്ന് ആവശ്യം

പട്ന: ചികിൽസയ്‌ക്കെത്തിയ യുവതിയുടെ രണ്ടു വൃക്കകളും ഡോക്ടർ നീക്കം ചെയ്തു. പട്നയിലെ മുസഫർപുരിയിൽ നടന്ന സംഭവത്തിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുനിതാ ദേവി (38)യാണ് തട്ടിപ്പിനിരയായത്. മുസഫർപുരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുകയാണ് യുവതി. വൃക്ക തട്ടിപ്പ് പുറത്തായതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ആർകെ സിങ് ഒളിവിൽ പോയി.

ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് സംഭവം നടന്നത്. ഗർഭാശയ രോഗ ചികിൽസയ്‌ക്കെത്തിയ യുവതിയെ കബളിപ്പിച്ച് ഡോക്ടർ രണ്ട് വൃക്കകളും നീക്കം ചെയ്യുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ആഗോള ഇന്നൊവേഷന്‍ സൂചികയിലും ഇന്ത്യക്ക് കുതിപ്പ്, രാജ്യം 40-ാം റാങ്കിലേക്ക്

ഇവിടെ വച്ച് നടത്തിയ പരിശോധനയിലാണ് വൃക്കകൾ നീക്കം ചെയ്തതായി കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ ഡോക്ടറെ ഉടൻ പിടികൂടണമെന്നും ഡോക്ടറുടെ വൃക്കകൾ തനിക്കു നൽകണമെന്നും യുവതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button