ബെംഗളൂരു: ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യക്ക് റാങ്കിംഗ് മുന്നേറ്റം. ലോക ബൗദ്ധിക സ്വത്തവകാശ സംഘടന തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, രാജ്യം 40-ാം റാങ്കിലേക്ക് കുതിച്ചു കയറിയതായി പ്രധാനമന്ത്രി മോദി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 46-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ബെംഗളൂരു ടെക് ഉച്ചകോടിയില്‍ മുന്‍കൂട്ടി റെക്കോർഡുചെയ്തു വച്ച സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ കഴിഞ്ഞ വര്‍ഷം ഇന്ത്യ 46-ാം സ്ഥാനത്തായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക പരിപാടിയായ ത്രിദിന ബെംഗളൂരു ടെക് സമ്മിറ്റിന്‍റെ 25-മത് പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് സന്ദേശത്തില്‍ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. ‘2015ല്‍ ഇന്ത്യ 81-ാം സ്ഥാനത്തായിരുന്നു. ഇന്ത്യയില്‍ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇരട്ടിയായി. നമ്മള്‍ ഇപ്പോള്‍ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ്. ഇന്ത്യയുടെ ടാലന്‍റ് പൂളാണ് ഇതിന് കാരണം’എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ടെക് ഇവന്‍റിന്‍റെ രജതജൂബിലി പതിപ്പ് ‘ടെക് 4 നെക്‌സ്‌ജെന്‍’ എന്ന ആശയത്തിലൂന്നിയാണ് നടക്കുന്നത്.
575-ലധികം പ്രദര്‍ശകരെ ആകര്‍ഷിച്ച ബെംഗളൂരു ടെക് സമ്മിറ്റ് 22, കുറഞ്ഞത് 9 ധാരണാപത്രങ്ങള്‍ ഒപ്പിടുന്നതിനും 20-ലധികം ഉല്‍പ്പന്നങ്ങളുടെ സമാരംഭത്തിനും സാക്ഷിയായി. ഇതാദ്യമായിട്ടാണ് രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളും ബെംഗളൂരു ടെക് സമ്മിറ്റ് 22-യില്‍ പങ്കെടുക്കുന്നതെന്ന് കര്‍ണാടക ഐടി-ബിടി മന്ത്രി സി എന്‍ അശ്വത് നാരായണ്‍ പറഞ്ഞു.
Post Your Comments