Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

കെ സുധാകരൻ രാജിക്ക്? പിന്നിൽ വി ഡി സതീശനെന്ന് സൂചന, രാഹുൽ ഗാന്ധിക്ക് കത്ത്

കോൺഗ്രസ് പ്രവർത്തകരുടെ ആവേശവും ആത്മ ധൈര്യവുമായ കെ സുധാകരൻ സ്ഥാനം ഒഴിയുന്നു. കെ സുധാകരൻ രാഹുൽ ഗാന്ധിക്ക് സ്ഥാനം ഒഴിയുന്നതായി കാട്ടി കത്ത് നല്കി. കത്തിൽ പ്രതിപക്ഷ നേതാവിനെതിരെ പരാമർശം ഉണ്ട്. അടുത്തിടെ പൊതുവേദികളിൽ ഉൾപ്പെടെ സുധാകരൻ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിൽ പ്രതിപക്ഷ നേതാവിൽ നിന്നുൾപ്പെടെ രൂക്ഷ വിമർശനമാണ് സുധാകരന് നേരിടേണ്ടിവന്നത്. ഇതിന് പിന്നാലെയാണ് രാജി. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ചുമതലകളുമായി മുൻപോട്ട് പോകുന്നതിന് പ്രയാസം നേരിടുന്നുവെന്നാണ് കത്തിൽ പറയുന്നത്.

ഇതിന് പുറമേ പ്രതിപക്ഷ നേതാവിൽ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. ഈ നിസ്സഹകരണം പാർട്ടിയെയും പ്രതിപക്ഷത്തെയും ഒന്നിച്ച് കൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. മുസ്ലീം ലീഗിനു കോൺഗ്രസ് വീണ്ടും അടിമപ്പെട്ടു എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ്‌ ഇതെന്നാണ് പൊതുവെയുള്ള ചർച്ചകൾ. .

കെ സുധാകരൻ സ്ഥാനം ഒഴിയുന്നതോടെ കോൺഗ്രസിൽ ഇനിയുള്ള കാര്യങ്ങൾ സുഗമം ആകില്ല. കെ സുധാകരൻ വന്ന ശേഷമായിരുന്നു കോൺഗ്രസിലെ ഗ്രൂപ്പുകൾ തല താഴ്ത്തിയത്. കെ സുധാകരംന്റെ ശക്തമായ നേതൃത്വം ഇല്ലാതാകുമ്പോൾ കോൺഗ്രസിൽ വീണ്ടും വഴക്കും ബഹളവും തിരികെ എത്തും. മറ്റൊരു കാര്യം കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ഏറ്റവും അധികം അണികൾ ഉള്ളത് കെ സുധാകരനാണ്‌.

പ്രതിപക്ഷ നേതാവിന്റെ ഹിന്ദു സംഘടനകളോടുള്ള മനോഭാവം അല്ല കെ.പി സി സി പ്രസിഡന്റിനുള്ളത് എന്നാണ് സോഷ്യൽ മീഡിയയിലെ സുധാകരൻ അനുകൂല അണികളുടെ ചർച്ചകൾ. കെ സുധാകരൻ പറയുന്നത് പ്രതിപക്ഷ നേതാവ് സഹകരിക്കുന്നില്ല എന്നതാണ്‌. വി ഡി സതീശന്റെ നിസഹകരണം എടുത്ത് പറയുമ്പോൾ ഒരു കാര്യം ഉറപ്പാവുകയാണ്‌. കേരളത്തിലെ കോൺഗ്രസിൽ വഴക്ക് തുടങ്ങി. ഇനിയുള്ള കാലം എ ഐ ഗ്രൂപ്പുകളോ ഒന്നും അല്ല.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സുധാകരനും അങ്ങിനെ 2 പക്ഷങ്ങൾ ആയിരിക്കും കേരളത്തിലെ കോൺഗ്രസിലെ ഏറ്റുമുട്ടൽ വിഭാഗങ്ങൾ. ഇതിൽ കെ സുധാകരനൊപ്പമാണ്‌ രമേശ് ചെന്നിത്തല അടക്കം ഉള്ളവർ. അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുപ്പായം തുന്നി വയ്ച്ച് വി ഡി സതീശന്റെ ഏക ആശ്രയം ലീഗാണ്‌. മുസ്ലീം ലീഗിനെ പിണക്കിയാൽ അവർ എൽ ഡി എഫിൽ പോകും എന്നറിയാം.

മാത്രമല്ല അടുത്ത ഭരണം ലഭിക്കാൻ സാധ്യത ഇല്ലെങ്കിൽ മുസ്ലീം ലീഗ് യു ഡി എഫ് വിടും എന്നും ഉറപ്പ്. അതിനാൽ മുഖ്യമന്ത്രി ആകാൻ മുസ്ലീം ലീഗിനെ ഏത് വിധേനയും കൂടെ നിർത്തുക എന്നതാണ്‌ വി ഡി സതീശന്റെ തന്ത്രം. സ്വന്തം പാർട്ടിയെ തന്നെയും പാർട്ടി പ്രസിഡന്റിനെ പൊലും മറികടന്ന് ലീഗിനെ ആശ്രയിക്കുകയാണ് വി ഡി സതീശൻ ചെയ്യുന്നതെന്നാണ് സുധാകരൻ അനുകൂലികളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button