പ്രായഭേദമന്യേ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് താരൻ. ചിലരിൽ തലയോട്ടിയിൽ മുഴുവനും, അല്ലെങ്കിൽ ഏതാനും സ്ഥലങ്ങളിലും മാത്രമാണ് താരൻ കാണപ്പെടാറുള്ളത്. താരൻ അമിതമാകുമ്പോൾ മുടികൊഴിച്ചിൽ, ചൊറിച്ചിൽ എന്നിവ അനുഭവപ്പെടും. ഇത്തരത്തിൽ, താരനെ പൂർണമായും അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങളെ കുറിച്ച് പരിചയപ്പെടാം.
ഒരു മുട്ടയുടെ വെള്ളയും രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തൈരും നന്നായി യോജിപ്പിക്കുക. ശേഷം ഈ മിക്സ് തലയിൽ പുരട്ടി, ഒരു മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാവുന്നതാണ്. തൈര് ആന്റി- ബാക്ടീരിയൽ, ആന്റി- ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ്. അതിനാൽ, താരനെ തടയാൻ തൈരിന് സാധിക്കും.
അടുത്തതാണ് ഉലുവയും കറിവേപ്പിലയും ചേർത്തുള്ള ഹെയർ മാസ്ക്. ഈ രണ്ട് ചേരുവകളും നന്നായി പൊടിച്ചെടുത്തതിനു ശേഷം ഹെയർ മാസ്ക്കായി ഉപയോഗിക്കാവുന്നതാണ്. താരനെ തുരത്താനും, മുടി വളർച്ച ഇരട്ടിയാക്കാനും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണിത്. ഈ ഹെയർ മാസ്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാവുന്നതാണ്.
Post Your Comments