രാജ്യത്ത് ബിസിനസ് വിപുലീകരിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് 20 ബ്യൂട്ടി ടെക് സ്റ്റോറുകൾ തുറക്കാനാണ് പദ്ധതിയിടുന്നത്. ഇതോടെ, പ്രീമിയം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടുള്ള വെർച്വൽ മേക്കപ്പ് കിയോസ്കുകളും, ഡിജിറ്റൽ സ്കിൻ ടെസ്റ്റുകളും ഒരു കുടക്കീഴിൽ ലഭ്യമാകും. പുതിയ നീക്കത്തിലൂടെ 16 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ- വ്യക്തിഗത വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.
പ്രധാനമായും 18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവരെ കേന്ദ്രീകരിച്ചാണ് ടാറ്റയുടെ പ്രവർത്തനം ആരംഭിക്കുക. അതേസമയം, ദി ഹോണസ്റ്റ് കമ്പനി, എല്ലീസ് ബ്രൂക്ലിൻ, ഗാലിനി എന്നീ ബ്രാൻഡുകൾക്കൊപ്പമുള്ള സംയുക്ത പ്രവർത്തനങ്ങളും ടാറ്റ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ, ആഗോള തലത്തിൽ എൽവിഎംഎച്ചും, ആഭ്യന്തര വിപണിയിൽ നൈക്കയുമാണ് ടാറ്റയുടെ പ്രധാന എതിരാളികൾ.
Also Read: ട്വിറ്റർ: പേയ്ഡ് ബ്ലൂ ടിക്ക് വെരിഫിക്കേഷൻ നവംബർ അവസാന വാരത്തോടെ പുനരാരംഭിക്കും
Post Your Comments