കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദക്കേസില്‍ പ്രിയ വര്‍ഗീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. അധ്യാപനം എന്നത് ഗൗരവമുള്ള ഒരു ജോലിയാണെന്നും എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന പരിചയത്തിന്റെ ഭാഗമല്ലെന്നും കോടതി വ്യക്തമാക്കി.
എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ലെന്നും അധ്യാപന പരിചയം എന്നാല്‍ അധ്യാപനം തന്നെയാകണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡന്റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കേസില്‍ നാളെ ഉച്ചയ്ക്ക് വിധി പറയും.
ദേശീയ ദിനാഘോഷം: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ
പ്രിയ വര്‍ഗീസിന്റെ ഹാജറിലും യുജിസി കോടതിയില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പിഎച്ച്ഡി കാലയളവിലെ ഹാജര്‍ രേഖയിലാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ സംശയം ഉയര്‍ത്തിയിട്ടുള്ളത്. പ്രിയ വര്‍ഗീസിന് 147 ഹാജര്‍ വേണ്ടിടത്ത് പത്ത് ഹാജര്‍ മാത്രമാണുള്ളതെന്നും എന്നാല്‍ ഹാജര്‍ തൃപ്തികരമെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും യുജിസി കോടതിയില്‍ അറിയിച്ചു.
Post Your Comments