ആലപ്പുഴ: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ എംഎൽഎ കെ സുധാകരന് വട്ടാണെന്ന അധികവാക്ക് പറയുന്നില്ലെന്നും അസുഖമുള്ളയാൾക്ക് മരുന്ന് നൽകണമെന്നും സജി ചെറിയാൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ എൽഡിഎഫ് നേതൃത്വത്തിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച ബഹുജനറാലിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഒരാൾക്ക് വട്ടുപിടിക്കുമ്പോൾ അടിക്കടി മരുന്ന് കൊടുക്കണം. അല്ലെങ്കിൽ വട്ട് കൂടും. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു രാജ്യംകണ്ട ഏറ്റവും വലിയ ഭരണതന്ത്രജ്ഞനും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാവുമാണ്. അദ്ദേഹം ഇന്ത്യൻ ഫാസിസത്തിന് അനുകൂലമാണെന്ന് പ്രസംഗിച്ചത് കെപിസിസി പ്രസിഡന്‍റാണ്. സുധാകരൻ ആർഎസ്എസിൽ പോകുന്നതിന് ഒരുവഴിയിട്ടെന്ന് മാത്രമുള്ളൂ. ഈവിഷയത്തിൽ മുസ്ലീം ലീഗിന്‍റെ നിലപാട് വ്യക്തമാക്കണം’, സജി ചെറിയാൻ പറഞ്ഞു.
വയറ്റിലെ കാന്‍സര്‍: 80 ശതമാനം ആളുകളിലും കാണുന്നത് ഈ ലക്ഷണം
യുഡിഎഫിലെ ഭൂരിപക്ഷം ആളുകളും ഗവർണറുടെ നിലപാടിനെ ചോദ്യം ചെയ്യുന്നുവെന്നും എന്നാൽ, താൽക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി കേരളത്തെ കോൺഗ്രസ് ഒറ്റുകൊടുക്കുകയാണെന്നും സജി ചെറിയാൻ ആരോപിച്ചു.
Post Your Comments