AlappuzhaLatest NewsKeralaNattuvarthaNews

ഒരാൾക്ക്​ വട്ടുപിടിക്കുമ്പോൾ അടിക്കടി മരുന്ന്​ കൊടുക്കണം, അല്ലെങ്കിൽ വട്ട്​ കൂടും:  കെ സുധാകരനെതിരെ സജി ചെറിയാൻ

ആലപ്പുഴ: കെപിസിസി പ്രസിഡന്‍റ്​ കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം സജി ചെറിയാൻ എംഎൽഎ കെ സുധാകരന് വട്ടാണെന്ന​ അധികവാക്ക്​​ പറയുന്നില്ലെന്നും അസുഖമുള്ളയാൾക്ക്​ മരുന്ന്​​ നൽകണ​മെന്നും സജി ചെറിയാൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ എൽഡിഎഫ്​ ​നേതൃത്വത്തിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച ബഹുജനറാലിയു​ടെ ​പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഒരാൾക്ക്​ വട്ടുപിടിക്കുമ്പോൾ അടിക്കടി മരുന്ന്​ കൊടുക്കണം. അല്ലെങ്കിൽ വട്ട്​ കൂടും. പണ്ഡിറ്റ്​​ ജവഹർലാൽ നെഹ്​റു രാജ്യംകണ്ട ഏറ്റവും വലിയ ഭരണതന്ത്രജ്ഞനും സ്വാതന്ത്ര്യത്തി​ന് വേണ്ടി പോരാടിയ നേതാവുമാണ്​. അദ്ദേഹം ഇന്ത്യൻ ഫാസിസത്തിന്​ അനുകൂലമാണെന്ന്​ പ്രസംഗിച്ചത്​ കെപിസിസി പ്രസിഡന്‍റാണ്​. സുധാകരൻ ആർഎസ്​എസിൽ പോകുന്നതിന്​ ഒരുവഴിയിട്ടെന്ന്​ മാത്രമുള്ളൂ. ഈവിഷയത്തിൽ മുസ്ലീം ലീഗിന്‍റെ നിലപാട്​​ വ്യക്തമാക്കണം’, സജി ചെറിയാൻ പറഞ്ഞു.

വയറ്റിലെ കാന്‍സര്‍: 80 ശതമാനം ആളുകളിലും കാണുന്നത് ഈ ലക്ഷണം

യുഡിഎഫിലെ ഭൂരിപക്ഷം ആളുകളും ഗവർണറുടെ നിലപാടിനെ ചോദ്യം ചെയ്യുന്നുവെന്നും എന്നാൽ, താൽക്കാലിക രാഷ്​ട്രീയ ലാഭത്തിനുവേണ്ടി കേരളത്തെ കോൺഗ്രസ്​ ഒറ്റുകൊടുക്കുകയാണെന്നും സജി ചെറിയാൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button