തിരുവനന്തപുരം: സംസ്ഥാനത്ത് അഗ്നിശമനസേനയെ ആധുനികവത്ക്കരണവും നവീകരണവും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലങ്കോട് പുതുതായി നിര്‍മിച്ച ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള ശേഷിയുള്ള അഗ്നിശമന സേനയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.അതിന്റെ ഭാഗമായി ഫയര്‍ ഫൈറ്റിങ് സ്യൂട്ട് ഉള്‍പ്പടെയുള്ള പ്രതിരോധത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്.
സേനയുടെ ആധുനികവത്ക്കരണത്തിനും സേനക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി കഴിഞ്ഞ ബജറ്റില്‍ നല്ല തുക വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments