
തിരുവനന്തപുരം: ന്യൂഡല്‍ഹി: മന്ത്രിയായിരിക്കെ എം എം മണി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കും. പെമ്പിളൈ ഒരുമയ്‌ക്കെതിരെ നടത്തിയ അശ്‌ളീല പരാമര്‍ശമാണ് പരിശോധിക്കുക. സമരത്തിന്റെ മറവിൽ കുറ്റിക്കാട്ടിൽ മറ്റേപ്പണിയും പരിപാടിയും ആണെന്നായിരുന്നു മണിയുടെ പരാമർശം. 2017ലായിരുന്നു എം എം മണിയുടെ വിവാദ പരാമര്‍ശം.
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ വനിതാ തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമയ്‌ക്കെതിരെയാണ് മന്ത്രിയായിരുന്ന മണി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. അടിമാലി ഇരുപതേക്കറില്‍ കെ എന്‍ തങ്കപ്പന്റെ രക്തസാക്ഷിത്വ ദിനാചരണ യോഗത്തില്‍ എം എം മണി നടത്തിയ പ്രസംഗം പിന്നീട് വിവാദമാകുകയായിരുന്നു.
ഭരണഘടനാ ചുമതലയിലുള്ള മന്ത്രി നടത്തിയ ഈ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘനമാണോയെന്നത് അടക്കം ഭരണഘടനാ ബെഞ്ച് ഇന്ന് പരിശോധിക്കും. കേരള മുഖ്യമന്ത്രിയെ ഒന്നാം എതിര്‍ കക്ഷിയാക്കി ജോസഫ് ഷൈന്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Post Your Comments