തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ജോലി കിട്ടിയവരിൽ തിരുവനന്തപുരം നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ആയ ഡി.ആര്‍. അനിലിന്റെ സഹോദരനും. അനിലിന്റെ സഹോദരന്‍ രാംരാജിനാണ് മെഡിക്കല്‍ കോളേജില്‍ നിയമനം ലഭിച്ചത്. മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ് ഓപ്പറേറ്ററായി രാംരാജിന് ജോലി ലഭിച്ചത് കുടുംബശ്രീ വഴിയാണെന്നാണ് വിവരം.
നിരന്തരം മദ്യപിച്ച് വരുന്നതും ബഹളമുണ്ടാക്കുന്നതും പരാതിയായെത്തിയപ്പോള്‍ രാംരാജിനെ ജോലിയില്‍ നിന്ന് പുറത്താക്കിയെങ്കിലും വീണ്ടും അതേ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചതായും വിവരം ലഭിച്ചു. ജോലിയിൽ തിരികെയെടുത്തതിൽ പിന്നില്‍ ഡി.ആര്‍. അനിലിന് പങ്കുണ്ടെന്നാണ് പറയപ്പെടുന്നത്. മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സമിതിയില്‍ ആരോഗ്യമന്ത്രിയുടെ പ്രതിനിധിയാണ് ഡി.ആര്‍. അനില്‍. ഇതിന്റെ മറവിലാണ് അനധികൃത നിയമനങ്ങളെന്നാണ് വിവരം.
ഇതിന് പുറമെ കോട്ടണ്‍ ഹില്‍ സ്‌കൂളിലെ ക്രാഫ്റ്റ് ടീച്ചര്‍ തസ്തികയിലെയും വഴുതക്കാട് ബധിര- മൂക വിദ്യാലയത്തിലെ കെയര്‍ ടേക്കര്‍ തസ്തികയിലെയും നിയമനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി ചട്ടങ്ങള്‍ മറികടന്നുള്ളതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. താത്കാലിക നിയമനത്തിന്റെ പേരില്‍ നഗരസഭ മേയര്‍ ആര്യ രാജേന്ദ്രനൊപ്പം ഉയര്‍ന്ന പേരാണ് ഡി.ആര്‍. അനിലിന്റേത്. എസ്.എ.ടി. ആശുപത്രിയിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് അനില്‍ എഴുതിയ കത്ത് പുറത്തുവന്നതും വിവാദമായിരുന്നു.
Post Your Comments