തിരുവനന്തപുരം: വിവാദ പരാമർശങ്ങളിൽ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനോട് എ.ഐ.സി.സി വിശദീകരണം തേടും. എ.കെ ആന്റണിയും കെ.സി വേണുഗോപാലും കെ സുധാകരനുമായി സംസാരിച്ചു. ഇതിന്റെ തുടർച്ചയായാണ് നടപടി.
അതേസമയം, തന്റെ പരാമർശം ദുർവ്യാഖാനം ചെയ്തതാണെന്ന് കെ സുധാകരൻ നേതാക്കളെ അറിയിച്ചു.
കെ സുധാകരനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. ആർ.എസ്.എസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തുന്ന ചില പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതായി വിമർശനം ഉയരുന്നതിനിടെയാണ് കടുത്ത നടപടി വേണമെന്ന ആവശ്യവുമായി പരാതിയും ലഭിക്കുന്നത്. സുധാകരന്റെ പ്രസ്താവനകളിൽ ഹൈക്കമാൻഡ് ഇടപെടണമെന്നാണ് നേതൃത്വത്തിന് ലഭിച്ച പരാതിയിലെ ആവശ്യം.
Post Your Comments