Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

‘അവർ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് ഞാൻ നോക്കുന്നില്ല: അമല പോൾ‌

കൊച്ചി: ഡബ്ല്യുസിസിയെ വിലയിരുത്താൻ താൻ ആരുമല്ലെന്നും അവർ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് നോക്കുന്നില്ലെന്നും വ്യക്തമാക്കി നടി അമല പോൾ. ഡബ്ല്യുസിസിക്ക് വ്യക്തമായ ലക്ഷ്യമുണ്ടെന്നും അതിന് വേണ്ടി അവർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അമല പോൾ പറഞ്ഞു.

ഡബ്ല്യുസിസി പോലൊരു കൂട്ടായ്മ വളരെ നല്ലതാണ് എന്നും അവരുടെ മികച്ചത് അവർ ചെയ്യുന്നുണ്ട് എന്നും നടി കൂട്ടിച്ചേർത്തു. അമല പോൾ നായികയാകുന്ന ‘ദി ടീച്ച‍ർ’ എന്ന സിനിമയുടെ പ്രസ് മീറ്റിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അമല പോളിന്റെ വാക്കുകൾ ഇങ്ങനെ;

അപകീര്‍ത്തികരമായ പരാമര്‍ശം: ജെബി മേത്തര്‍ എംപിക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി മേയര്‍ ആര്യാ രാജേന്ദ്രന്‍

‘ഡബ്ല്യുസിസിക്ക് ഒരു ലക്ഷ്യം ഉണ്ട്. അത് അവർ വ്യക്തമാക്കിയിട്ടുമുണ്ട്. അതിന് വേണ്ട കാര്യങ്ങൾ പിന്തുടരുകയും ചെയ്യുന്നുണ്ട്. ഡബ്ല്യുസിസി പോലൊരു കൂട്ടായ്മ വളരെ നല്ലതാണ്. ഇപ്പോൾ ഞാൻ അതിന്റെ ഭാ​ഗമല്ല. ഡബ്ല്യുസിസിയെ വിലയിരുത്താൻ ഞാൻ ആരുമല്ല. ഞാൻ ഒരു സംഘടന ഉണ്ടാക്കിയിട്ടാണ് മറ്റൊരു സംഘടനയെ വിലയിരുത്തുന്നതെങ്കിൽ അതിനൊരു അര്‍ത്ഥമുണ്ടെന്ന് പറയാം. അവർ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നുള്ളത് ഞാൻ നോക്കുന്നില്ല. ലക്ഷ്യങ്ങൾ നിറവേറ്റാനുണ്ട്, അവരുടെ മികച്ചത് അവർ ശ്രമിക്കുന്നുണ്ട്, ചെയ്യുന്നുണ്ട്. അത് നല്ല കാര്യമാണ്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button